അധ്യാപകർക്ക് സുവര്‍ണാവസരം; കെ ടെറ്റ് പരീക്ഷ പാസ്സാകാത്തവര്‍ക്ക് വീണ്ടും അവസരം

അധ്യാപകർക്ക് സുവര്‍ണാവസരം; കെ ടെറ്റ് പരീക്ഷ പാസ്സാകാത്തവര്‍ക്ക് വീണ്ടും അവസരം


തിരുവനന്തപുരം: കെ - ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകാനുള്ള ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. 2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30 ലെ ഉത്തരവിന് മുമ്പ് കെ - ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ  2019 - 20 അധ്യയന വർഷം വരെ  എയ്ഡഡ് സ്കൂളുകളിൽ നിയമിതരായവരും കെ - ടെറ്റ് യോഗ്യത നേടാത്തവരുമായ അധ്യാപകർക്കും ഒരു അവസാന അവസരമായി കെ - ടെറ്റ് പാസാകുന്നതിനായി 2023 ജൂൺ മാസം ഒരു പ്രത്യേക പരീക്ഷ നടത്തുന്നതാണ്. ഈ വിഭാഗം അധ്യാപകർക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ - ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവീസ് ക്രമീകരിക്കുന്നതല്ല.