മുഴക്കുന്ന്മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണ കലശം- ബലിക്കൽ പ്രതിഷ്ഠ നടത്തി

മുഴക്കുന്ന്മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണ കലശം-  ബലിക്കൽ പ്രതിഷ്ഠ നടത്തി  

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീക്ഷേത്രം നവീകരണ കലശ പുനഃപ്രതിഷ്ഠാ കർമ്മങ്ങളുടെ ഭാഗമായി ശനിയാഴ്ച വലിയ ബലിക്കൽ പ്രതിഷ്ഠ നടന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സ് എം എൽ എ കെ.പി. മോഹനൻ ഉദ്‌ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമ്മാതാവും ഫ്‌ളവേഴ്‌സ് ടി വി എം ഡി യുമായ ഗോകുലം ഗോപാലൻ, സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം വി. പി. മൻസിയ, മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് സജീവ് മാറോളി, മുൻ എക്സിക്യു്ട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ഗോപാലൻ മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുസ്തഫ മൗലവി, എൻ. സരസിജൻ, ടി.കെ. സൂരജ് എന്നിവർ സംസാരിച്ചു.  തുടർന്ന് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി അവതരിപ്പിച്ച തിരുവാതിര, കൃഷ്ണാങ്കൻ കലായ ഗ്രൂപ്പ് ബാംഗ്ലൂർ   ഗുരു സീമ കൃഷ്ണൻ അവതരിപ്പിച്ച കഥക് നൃത്തം എന്നിവ നടന്നു.