ബജറ്റില്‍ ഏറ്റവും വിമര്‍ശനം ലഭിച്ചത് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയ നടപടിയാണ്.

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇന്ധന സെസ്സ് , വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാത്തതൊക്കെയും സാധാരണക്കാര്‍ ബജറ്റിനെതിരെ ചിന്തിക്കാന്‍ തുടങ്ങി. ബജറ്റില്‍ ഏറ്റവും വിമര്‍ശനം ലഭിച്ചത് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയ നടപടിയാണ്.
വീട് അടച്ചതല്ല മാര്‍ക്കറ്റില്‍ പോയതാണെ്ന്നും അതുകൊണ്ട് സെസ്സ് ഏര്‍പ്പെടുത്തരുതെന്ന് പറഞ്ഞ് ഒരു വീട്ടിലെ വാതിലില്‍ ഒട്ടിചിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധിപേരാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ''ആരാണ് ഇത് കുറിച്ചതെന്ന്'' ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
'സ്വാഭാവികം', 'ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും', 'ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം' എന്നെല്ലാമാണ് ഈ പോസ്റ്ററിനോടുള്ള ജനങ്ങളുടെ പ്രതികരണം