പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണം; പുതിയ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി

ബെംഗളൂരു:  പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം വിവാദമായതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. ഇപ്പോഴിതാ പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി. മംഗളുളൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്‍റൈൻ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം. 

'പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാൽ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2009-ലെ പ്രണയദിനത്തിൽ പബ്ബിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായ ഇടമാണ് മംഗളുരു. ശ്രീരാമ സേന തലവനായിരുന്ന പ്രമോദ് മുത്തലിക്കിന്‍റെ നേതൃത്വത്തിലായിരുന്നു തീവ്രഹിന്ദുസംഘടനകൾ പബ്ബിലെത്തി യുവതീ യുവാക്കളെ ആക്രമിച്ചത്. അതിനിടെ  വിവാദ ആൾദൈവം അസാറാം ബാപ്പുവും പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇക്കാര്യമാവശ്യപ്പെട്ട ആസാറാം ബാപ്പു വീണ്ടും വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.  പോക്സോ, ബലാത്സംഗക്കേസുകളിലടക്കം ശിക്ഷ വിധിക്കപ്പെട്ട ആൾദൈവമാണ് അസാറാം ബാപ്പു.

ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കഴിഞ്ഞ ആറാം തീയതി  കേന്ദ്ര മൃഗസംരക്ഷണ ബോർഡ്  ആഹ്വാനം ചെയ്തിരുന്നു. തീരുമാനം വലിയ വിവാദമായതിന് പിന്നാലെ പത്താം തീയതി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത  തീരുമാനം പിന്‍വലിച്ചു. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.  പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്. പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണം; പുതിയ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി
ബെംഗളൂരു: പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം വിവാദമായതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. ഇപ്പോഴിതാ പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി. മംഗളുളൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്‍റൈൻ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം. 

'പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാൽ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2009-ലെ പ്രണയദിനത്തിൽ പബ്ബിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായ ഇടമാണ് മംഗളുരു. ശ്രീരാമ സേന തലവനായിരുന്ന പ്രമോദ് മുത്തലിക്കിന്‍റെ നേതൃത്വത്തിലായിരുന്നു തീവ്രഹിന്ദുസംഘടനകൾ പബ്ബിലെത്തി യുവതീ യുവാക്കളെ ആക്രമിച്ചത്. അതിനിടെ വിവാദ ആൾദൈവം അസാറാം ബാപ്പുവും പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇക്കാര്യമാവശ്യപ്പെട്ട ആസാറാം ബാപ്പു വീണ്ടും വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. പോക്സോ, ബലാത്സംഗക്കേസുകളിലടക്കം ശിക്ഷ വിധിക്കപ്പെട്ട ആൾദൈവമാണ് അസാറാം ബാപ്പു.

ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കഴിഞ്ഞ ആറാം തീയതി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ആഹ്വാനം ചെയ്തിരുന്നു. തീരുമാനം വലിയ വിവാദമായതിന് പിന്നാലെ പത്താം തീയതി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത തീരുമാനം പിന്‍വലിച്ചു. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്.