ഇരിട്ടി നഗരസഭ വികസന സെമിനാർ നടത്തി

ഇരിട്ടി നഗരസഭ വികസന സെമിനാർ നടത്തി



ഇരിട്ടി: ഇരിട്ടി നഗരസഭയുടെ  2023 -24 വർഷത്തെ വാർഷിക പദ്ധതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന  സെമിനാർ  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ .ശ്രീലത അധ്യക്ഷത വഹിച്ചു. കേരളോത്സവത്തിലും ഇൻറർ യൂണിവേഴ്‌സിറ്റി മത്സരത്തിലും വിജയം നേടിയവരെ വൈസ് ചെയർമാൻ പി.പി.  ഉസ്മാൻ അനുമോദിച്ചു. വിവിധ കർമ്മ പദ്ധതികളുടെ അവതരണം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി .കെ. ബൾക്കീസ് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ അശോകൻ മാസ്റ്റർ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ .കെ. രവീന്ദ്രൻ, ടി കെ ഫസീല , കെ സോയ അംഗങ്ങളായ എ .കെ. ഷൈജു, പി .ഫൈസൽ, വി. ശശി എന്നിവരും സംസാരിച്ചു.