ജവാനും ഹണീബിയും അടക്കം ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെ

- ജവാനും ഹണീബിയുമടക്കം ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ പുതിയ വിലതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യവില കൂട്ടുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചതോടെ ജനപ്രിയ ബ്രാൻഡുകളുടെ വില വീണ്ടും കൂടും. മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്.
500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് 20 രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും കൂടും. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. പുതിയ നിരക്ക് ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
ബെവ്കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില
- ഡാഡിവിൽസൺ–750 എംഎൽ: 700 (680),
- ഓൾഡ് മങ്ക്– 1000 (980),
- ഹെർക്കുലീസ്– 820 (800),
- ജവാൻ –1000 എംഎൽ: 630 (610),
- ജോളി റോജർ- 1010 (990),
- ഒസിആർ– 690 (670),
- ഓഫിസേഴ്സ് ചോയ്സ്– 800 (780),
- നെപ്പോളിയൻ– 770 (750),
- മാൻഷൻ ഹൗസ്– 1010 (990),
- ഡിഎസ്പി ബ്ലാക്ക്- 950 (930),
- ഹണിബീ– 850 (830),
- എംജിഎം– 690 (670),
- റെമനോവ്– 920 (900).