വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഗുണത പഠന പരിപോഷണ പദ്ധതി

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഗുണത പഠന പരിപോഷണ പദ്ധതി


മട്ടന്നൂർ : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽഗുണത പഠന പരിപോഷണ പദ്ധതി സ്കൂൾ തല ഉദ്ഘാടനം വാർഡ് കൗൺസിലർ പി ബഷീർ നിർവഹിച്ചു. സി സി രമാദേവി അധ്യക്ഷയായി.സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ഗുണത പഠന പരിപോഷണ പദ്ധതിയാണ് ഇല. നാലാം ക്ലാസിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് വിഷയത്തിൽ കൂടതൽ മികവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫീൽഡ് ട്രിപ്പ്, നാടകം, സ്പോക്കൺ ഇംഗീഷ് തുടങ്ങിയ ക്ലാസുകൾ അടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സി ആർ സി കോഡിനേറ്റർ പി പ്രസീത പദ്ധതി വിശദീകരിച്ചു. സി എം രതീഷ് , എ കെ ലത്തീഫ്, കെ കെ ഉസ്മാൻ ,എം കെ സീനത്ത് സംസാരിച്ചു.