ഇന്ധന സെസ്: പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി

ഇന്ധന സെസ്: പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി


തിരുവനന്തപുരം: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നു. ബജറ്റിലെ നികുതി വർധനയ്ക്ക് ശേഷമുള്ള വാർത്താസമ്മേനത്തിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്ധന സെസിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമർശിച്ചു. മൂന്നുമാസത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത്.

ബജറ്റ് ചർച്ചകൾക്ക് ശേഷം നിയമസഭ ഇന്ന് പിരിഞ്ഞിരുന്നു. ബജറ്റിൽ ഏർപ്പെടുത്തിയ ഇന്ധന സെസിൽ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇന്നലെ ബജറ്റ് ചർച്ചക്കുള്ള മറുപടിയിലും ഇളവ് വരുത്താൻ ധനമന്ത്രി കെ എൻ ബാലഗോപാല്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസിൽ ഇളവ് വരുത്താത്തതെന്നായിരുന്നു പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.

ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ നികുതി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം