ഇലോണ്‍ മസ്‌ക് ട്വിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഏര്‍പ്പെടുത്തിയ ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറച്ചതും ഓഫീസുകള്‍ അടച്ചുപൂട്ടിയത്. ഇന്ത്യയില്‍ ഉണ്ടായിരുന്ന 200ല്‍ അധികം ജീവനക്കാരില്‍ 90 ശതമാനത്തില്‍ ഏറെപ്പേരെയും പിരിച്ചുവിട്ടിരുന്നു.

ന്യുഡല്‍ഹി: ട്വിറ്റിലെ കൂട്ടപിരിച്ചുവിടലിനു പിന്നാലെ ഓഫീസുകളും അടച്ചുപൂട്ടി. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളാണ് അടച്ചുപൂട്ടിയത്. ബംഗലൂരുവിലെ ഓഫീസ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിലെ ജീവനക്കാരില്‍ ഏറെയും അമേരിക്കയില്‍ നിന്നുള്ള സാങ്കേതിക വിഭാഗമാണ്. മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണ് ഈ ഓഫീസിലുള്ളത്. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഇലോണ്‍ മസ്‌ക് ട്വിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഏര്‍പ്പെടുത്തിയ ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറച്ചതും ഓഫീസുകള്‍ അടച്ചുപൂട്ടിയത്. ഇന്ത്യയില്‍ ഉണ്ടായിരുന്ന 200ല്‍ അധികം ജീവനക്കാരില്‍ 90 ശതമാനത്തില്‍ ഏറെപ്പേരെയും പിരിച്ചുവിട്ടിരുന്നു. സാങ്കേതിക വിഭാഗം ഒഴികെ അവശേഷിക്കുന്ന ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുകയോ പിരിഞ്ഞുപോവുകയോ ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നു.
2022 നവംബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റത്. തുടര്‍ന്ന് ലോകമെമ്പാടുമുള്ള ജീവനക്കാരെ വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ജീവനക്കാരില്‍ എന്‍ജിനീയര്‍മാര്‍, സ്യെലസ്, മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍സ് വിഭാഗത്തില്‍ നിന്ന് വലിയ പിരിച്ചുവിടല്‍ ഉണ്ടായിരുന്നു