ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് പോകേണ്ട യുവതിയെയാണ് എയര്‍ലൈന്‍സ് എ293 വിമാനത്തില്‍ നിന്നും അധികൃതര്‍ ഇറക്കിവിട്ടത്

കാന്‍സര്‍ രോഗിയായ യുവതിയെ അമേരിക്കന്‍ വിമാന കമ്പനി വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് പോകേണ്ട യുവതിയെയാണ് എയര്‍ലൈന്‍സ് എ293 വിമാനത്തില്‍ നിന്നും അധികൃതര്‍ ഇറക്കിവിട്ടത്. ക്രൂ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് യാത്രക്കാരിയെ വിമാനത്തില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ അധികൃതര്‍ ആവിശപ്പെട്ടത്.
യുവതി വിമാനത്തില്‍ കയറിയപ്പോള്‍ തന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് മുകളിലേക്ക് എടുത്ത് വയ്ക്കാന്‍ അധികൃതര്‍ ആവിശപെട്ടു . എന്നാല്‍ രോഗിയാണ് താനെന്നും കുറച്ച് നാള്‍ മുന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു . അതുകൊണ്ട് ഒറ്റ് ഭാരമുള്ള ബാഗ് ഉയര്‍ത്താന്‍ സാദിക്കില്ലന്നും സഹായിക്കണമെന്നും അവര്‍ ആവിശപെട്ടു. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഇത് തങ്ങളുടെ ജോലിയല്ലെന്ന് വിമാന അധികൃതര്‍ യുവതിക്ക് മറുപടി നല്‍കി. അതിനു ശേഷം യുവതിയോട് വിമാനത്തില്‍ നിന്നും ഉറങ്ങാന്‍ ആവിശപ്പെടുകയായിരുന്നു.
അഞ്ച് പൗണ്ടില്‍ കൂടുതല്‍ ബാഗിന് ഭാരമുണ്ടായിരുന്നു. അതെടുത്ത് വയ്ക്കാന്‍ സഹായം ചോദിച്ചതിന് തന്നോട് മോശമായി പെരുമാറുകയും ഉറക്കിവിടുകയും ചെയ്ത അമേരിക്കന്‍ വിമാന കമ്പനിക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കി . പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡയറക്ടറേറ്റ് ഡനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി.