പഴയങ്ങാടി പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

പഴയങ്ങാടി പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു


പഴയങ്ങാടി പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.
പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും
കൂട്ടിയിടിച്ച് പരിക്കേറ്റ 2 പേരാണ് മരിച്ചത്.
ചെറുകുന്ന് സ്വദേശിനി സി.പി വീണ, പഴയങ്ങാടി
സ്വദേശിനി ഫാത്തിമ എന്നിവരാണ് മരിച്ചത്.

പഴയങ്ങാടി പാലത്തിൽ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന വീണയെയും മധുസൂദനനെയും കാറിലുണ്ടായിരുന്ന ഫാത്തിമയെയും   ചെറുക്ന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും വീണയും ഫാത്തിമയും മരണപ്പെടുകയായിരുന്നു. ഫാത്തിമയുടെ മകൾ, മാതാവ് തുടങ്ങിയവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.