പണപ്പെരുപ്പത്തിനനസുരിച്ച് സേവനങ്ങൾക്കുള്ള ചാർജുകൾ കാലാകാലങ്ങളിൽ വർധിപ്പിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ല. നഷ്ടത്തിൽപോകുന്ന ജല അതോറിറ്റിക്ക് തുടർപ്രവർത്തനങ്ങൾക്ക് ചാർജ് വർധന അനിവാര്യമാണ്. 4912.42 കോടി രൂപയാണ് സഞ്ചിത നഷ്ടം. 1263 കോടി കെഎസ്ഇബിക്കുമാത്രം കൊടുക്കാനുണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരുപൈസയാണ് കൂടിയത്. ഒരുകിലോലിറ്റർ വെള്ളം ശുദ്ധികരിച്ച് വിതരണം ചെയ്യുമ്പോൾ 11.93 രൂപ വാട്ടർ അതാറിട്ടിക്ക് നഷ്ടമുണ്ടാകുന്നു.
ജല ശുദ്ധീകരണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെയെല്ലാം വില ഗണ്യമായി ഉയർന്നു. 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുകയാണ് വാട്ടർ അതോറിട്ടി. 37.95 ലക്ഷം ഗാർഹിക കണക്ഷൻകൂടി നൽകുന്ന നടപടി പുരോഗമിക്കുന്നു. 1593 കോടി സർക്കാർ, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയാണ്. എന്നുവെച്ച് വെള്ളം കൊടുക്കാതിരിക്കാൻ പറ്റില്ല. തമിഴ്‌നാട്ടിലേതുപോലെ സ്‌കൂളുകൾക്കും ആശുപത്രികൾക്കുംമാത്രമായി വർധന വരുത്താനും കേരളത്തിനാകില്ല. ഭൂഗർഭ ജലം കുറയുന്നു, കടൽ ജലനിരപ്പ് ഉയരുന്നു. എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു