കാട്ടുപന്നിയുടെ പരാക്രമം;തലശ്ശേരിവടക്കുമ്പാടിൽ കടയുടെ ചില്ലുകൾ തകർത്തു

കാട്ടുപന്നിയുടെ പരാക്രമം;തലശ്ശേരി വടക്കുമ്പാടിൽ കടയുടെ ചില്ലുകൾ തകർത്തു


തലശ്ശേരി: കാട്ടുപന്നിയുടെ പരാക്രമം കടയുടെ ചില്ലുകൾ തകർത്തു. വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ റിജിലിന്റെ ബാറ്ററി  കടയുടെ മുൻവശത്തെ ചില്ലുകളാണ് തകർത്തത്. റിജിലിന്റെ കടയിൽ കയറിയ പന്നി കസേര , പ്രിന്ററിന്റെ പേപ്പർ എന്നിവ നശിപ്പിച്ചു . തിങ്കളാഴ്ച വൈകീട്ട് 4 മുതൽ രണ്ടര മണിക്കൂറോളമാണ് കാട്ടുപന്നി പ്രദേശത്ത് ഭീതി പരത്തിയത്.പോ സ്റ്റോഫീസിനടുത്ത ശാന്തയുടെ വീട്ടിലും ശ്രീനാരായണ വായനശാലയിലും പന്നി കയറി . പന്നിയെ കണ്ട് ഓടുന്നതിനിടയിൽ വീണ് റീനക്ക് പരിക്കേറ്റു. പാടത്ത് സ്റ്റേഡിയത്തിനടുത്ത് ഏഴ് പന്നികളെ കണ്ടതായി നാട്ടുകാർ പറഞ്ഞു .