മുഴപ്പിലങ്ങാട് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചു
Iritty Samachar-
മുഴപ്പിലങ്ങാട് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചു
മുഴപ്പിലങ്ങാട്:മൊയ്‌തുപാലം സീതിൻ്റെ പള്ളിക്ക് സമീപം നാസർ ക്വോർട്ടേർസിൽ താമസിക്കുന്ന സജ്‌വീർ (ആലപ്പി 33 ) മൊയ്തു പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചു. മത്സ്യതൊഴിലാളിയാണ്.
തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.