ഗൂഗിളിൽ തിരഞ്ഞത് 'എങ്ങനെ വേദനയില്ലാതെ മരിക്കാം?' ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി പൊലീസ്

പ്രതീകാത്മക ചിത്രം
- Share this:
മുംബൈ: എങ്ങനെ വേദനയില്ലാതെ മരിക്കാമെന്ന് ഗൂഗിളിൽ തെരഞ്ഞെ് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. ഇരുപത്തിയഞ്ചുകാരനായ യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഓൺലൈനായി സേർച്ച് ചെയ്ത വിവരങ്ങൾ യുഎസിലെ നാഷനൽ സെൻട്രൽ ബ്യൂറോ ഇന്റർപോൾ മുംബൈ പൊലീസിന് കൈമാറിയതോടെയാണ് യുവാവിനെ രക്ഷിച്ചത്.
സ്വകാര്യ ഐടി സ്ഥാപനത്തിൽ എഞ്ചിനിയറായി ജോലി ചെയ്തുവരുന്ന യുവാവാണ് ഗൂഗിളിൽ ജീവൊനടുക്കാനുള്ള വഴികൾ തെരഞ്ഞത്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇയാൾ വായ്പ എടുത്തിരുന്നു. ഭവന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഇയാൾ കടുത്ത വിഷാദത്തിലായി. ഇതിനെ തുടർന്നാണ് ഓൺലൈനില്‍ വേദനയില്ലാതെ എങ്ങനെ മരിക്കാമെന്ന് തെരഞ്ഞത്.