മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സി.അജയകുമാർ അന്തരിച്ചു
ഇരിട്ടി: മുതിർന്ന മാധ്യമ പ്രവർത്തകൻ പൊന്ന്യം പറാം കുന്നിലെ ജാസ് വില്ലയിൽ പി.സി..അജയകുമാർ (65) അന്തരിച്ചു.
ഗ്രാമിക ചാനൽ റിപ്പോർട്ടറായിരുന്നു.
വിവിധ മലയാള സായാഹ്ന പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ബാലകൃഷ്ണൻ്റെയും നാരായണിയുടെയും മകനാണ്.
ഭാര്യമാർ: വത്സല, ശ്രീന.
മക്കൾ: സനൽ, മാർക്സ്, ജസ്ന, സോന, ജിഷ്ണു (ഇരുവരും വിദ്യാർത്ഥികൾ), പരേതനായ വിജേഷ്.
മരുമകൻ: ബിജു.
സഹോദരങ്ങൾ: ബീന, അജിത, മിനി, മധുസൂദനൻ ,മണിവർണ്ണൻ, പരേതനായ മനോജ്.
സംസ്ക്കാരം: ഇന്ന് രാവിലെ 10ന് കുണ്ടുചിറ വാതകശ്മശാനത്തിൽ.