തീവണ്ടിയിൽ വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നതാപ്രദർശനം; യുവാവിനെ യാത്രക്കാര്‍ പിടികൂടി
പെൺകുട്ടികളുടെ പരാതിയിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ന്യൂ മാഹി സ്വദേശി ഷാജി വില്യംസി(42)നെതിരേയാണ് കേസെടുത്തത്. കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.
കണ്ണൂരില്‍ നിന്നും 5.30ന് പുറപ്പെട്ട ട്രെയിന്‍ പാപ്പിനിശേരി എത്താറായപ്പോഴാണ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികപ്രദര്‍ശനം തുടങ്ങിയത്.
വിദ്യാർത്ഥിനികൾ പ്രതികരിച്ചതോടെ ഇയാള്‍ യാത്രക്കാരുടെ ഇടയിലേക്ക് ഓടിമറഞ്ഞു. പിന്നാലെയെത്തിയ വിദ്യാര്‍ഥിനികള്‍ സംഭവം മറ്റ് യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി തീവണ്ടി പയ്യന്നൂരിലെത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ പയ്യന്നൂര്‍ പോലിസിന് കൈമാറുകയായിരുന്നു.