തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫി: 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച കണ്ണൂർ ജില്ലയിലെ 2 പഞ്ചായത്തുകളിലൊന്നായി തില്ലങ്കേരിയെ തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി, പഞ്ചായത്ത് വൈസ : പ്രസിഡന്റ് അണിയേരി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ.രതീഷ്, വി.വിമല, സെക്രട്ടറി തോമസ്, ബ്ലോക്ക് മെമ്പർ പി.സനീഷ് മെമ്പർമാരായ കെ.വി.രാജൻ, മനോജ്, രമണി മിന്നി , നസീമ, CDS ചെയർ പേഴ്സൺ ഷിംല, അതുല്യ സുരേഷ്, എന്നിവർ സംസാരിച്ചു.