ചക്കരക്കല്ലില്‍ ഘോഷയാത്രക്കിടെ പടക്കംപൊട്ടി അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ചക്കരക്കല്ലില്‍ ഘോഷയാത്രക്കിടെ പടക്കംപൊട്ടി അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ചക്കരക്കൽ: ഇരിവേരി കാവിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.