ത​ല​ശേ​രി‌യിൽ ട്രെ​യി​​ന് നേ​രെ ക​ല്ലേ​റ്; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

ത​ല​ശേ​രി‌യിൽ ട്രെ​യി​​ന് നേ​രെ ക​ല്ലേ​റ്; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ


ട്രെ​യി​ന് നേ​രെ ക​ല്ലേ​റി​ഞ്ഞ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ബി​പു​നെ​(28) ആണ് റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചെ​ന്നൈ-മം​ഗ​ളൂ​രു മെ​യി​ലി​ന് നേ​രെ​ ഇ​ന്ന് രാ​വി​ലെയാണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ത​ല​ശേ​രി​യി​ൽ നി​ന്ന് മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​യ്ക്ക് ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ ഉ​ട​നെ​യാ​ണ് സം​ഭ​വം.

ട്രെ​യി​ന്‍റെ എ.​സി കോ​ച്ചി​ലാണ് ക​ല്ല് പ​തി​ച്ച​ത്. ആ​ക്ര​മ​ണത്തി​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വി​നെ പി​ടി​ച്ച​ത്.