ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും


മുംബൈ : മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി . ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന . ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു

ദില്ലിയിൽ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്. ഇന്നലെ രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസിൽ എത്തി. മുംബൈയിൽ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ജീവനക്കാരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികൾക്ക് തിരികെ കൈമാറുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ വിശദീകരണം നൽകി. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് രംഗത്തെത്തി . പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്ജെ വ്യക്തമാക്കി .

അതേസമയം ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് രംഗത്തെത്തി . പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്ജെ വ്യക്തമാക്കി . ബിബിസി ഓഫീസുകളിലെ പരിശോധനയിൽ ആശങ്ക രേഖപ്പെടുത്തി NBDA യും രംഗത്തെത്തി. മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്നും NBDA പ്രസ്താവനയിൽ പറഞ്ഞു

പരിശോധനയെക്കുറിച്ച്അറിയാമെന്നും ഇപ്പോൾ നിലപാട് പറയുന്നില്ലെന്നും അമേരിക്ക പ്രതികരിച്ചു . ആരും നിയമത്തിന് അതീതരല്ലെന്ന് വാർത്താവിതരണമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. പരിശോധനയെക്കുറിച്ച് അറിയാമെന്നും ഇപ്പോൾ നിലപാട് പറയുന്നില്ലെന്നും അമേരിക്ക പ്രതികരിച്ചു . ആരും നിയമത്തിന് അതീതരല്ലെന്ന് വാർത്താവിതരണമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.