സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യങ്കാളി പുരസ്‌കാരങ്ങളും മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം കൊല്ലം ജില്ലക്കാണ്. തിരുവനന്തപുരമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍.
മികച്ച പഞ്ചായത്തായി എറണാകുളത്തെ മുളന്തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. കോട്ടയം മരങ്ങാട്ടുപള്ളിയാണ് മൂന്നാം സ്ഥാനത്ത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളില്‍ തിരൂരങ്ങാടിയും മുന്നിലെത്തി. കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മ പുരസ്‌കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 18,19 തീയതികളില്‍ തൃത്താലയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.