മുഴക്കുന്ന്മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശം - തിരുവാഭരണ ഘോഷയാത്രക്ക്‌ വൻ സ്വീകരണം നൽകി ക്ഷേത്രങ്ങൾ

മുഴക്കുന്ന്മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശം -  തിരുവാഭരണ ഘോഷയാത്രക്ക്‌  വൻ സ്വീകരണം  നൽകി ക്ഷേത്രങ്ങൾ 


ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന പുന:പ്രതിഷ്ഠ  നവീകരണകലശം , ദേവിക്ക്  ചാർത്താനുള്ള  തിരുവാഭരണവും  വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തൃക്കൈക്കുന്ന് ശിവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈകുന്നേരം മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 
റിട്ടയേർഡ് ഹൈക്കോടതി ജഡ്ജ്  ജ്യോതീന്ദ്രനാഥ് വിളക്കുകൊളുത്തി തിരുവാഭരണ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
തിരുവാഭരണ ഘോഷയാത്രക്ക്‌ വൻ സ്വീകരണമാണ് വഴിനീളെയുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്ര കമ്മിറ്റികളും ഭക്തജനങ്ങളും ചേർന്ന് ഒരുക്കിയിരുന്നത്. 
കൂത്തുപറമ്പ് ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ ക്ഷേത്രത്തിലും തുടർന്ന് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രം, പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,  മണ്ണംപഴശ്ശി മഹാവിഷ്ണു ക്ഷേത്രം , കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രം , ഇരിട്ടി കൈരാതി കിരാത  ക്ഷേത്രം , കാക്കയങ്ങാട് ശ്രീനാരായണ ഗുരു മന്ദിരം ,മുഴക്കുന്ന് രവിമംഗലം  മഹാവിഷ്ണു ക്ഷേത്രം  എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ തിരുവാഭരണഘോഷയാത്ര മൃദംഗ ശൈലേശ്വരി  ക്ഷേത്രത്തിൽ സമാപിച്ചു.  
 ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ ,  എൻ. പി. പ്രദീപൻ ,എൻ. പി. പ്രമോദ് (പ്രകാശ്  ജ്വല്ലറി ) എന്നിവരിൽനിന്നും തിരുവാഭരണം ഏറ്റുവാങ്ങി.  നൂറുകണക്കിന് ഭക്തജനങ്ങൾ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .എം.മനോഹരൻ,  തൃക്കൈക്കുന്ന് ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സജിത്ത്,   നവീകരണകലശ കമ്മിറ്റി  സെക്രട്ടറി എൻ.പങ്കജാക്ഷൻ , പ്രസിഡണ്ട് സി. കെ. രവീന്ദ്രൻ , മുരളി മുഴക്കുന്ന് എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. 
പ്രമോദ്, പി. വി. രാജീവ്  തുടങ്ങിയവർ നേതൃത്വം നൽകി .