മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി



മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം 
നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി

 
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന  പുനഃപ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്രയും മതസൗഹാർദ്ദ റാലിയും നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി ഉദ്‌ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അദ്ധ്യക്ഷയായി. മലബാർ ദേവസ്വം തലശ്ശേരി ഏരിയാ ചെയർമാൻ ടി.കെ. സുധി,  സിനിമാതാരം സ്മിത നമ്പ്യാർ, ഡി പോൾ കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. പീറ്റർ ഓരത്തേൽ, ഉസ്താത് അബ്ദുൾ സലാം ഫൈസി ഇർഫാനി, ഡോ . സി.എച് സുബ്രഹ്മണ്യം, എന്നിവർ സംസാരിച്ചു. എക്സിക്യു്ട്ടീവ് ഓഫീസർ എം. മനോഹരൻ സ്വാഗതവും എൻ. പങ്കജാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു. 
ഇന്ന് ബിംബ കലശപൂജ, ഹോമ കലശാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.