സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്ന കാമുകന്റെ ഭീഷണി;യുവതി ജീവനൊടുക്കി;ഭയന്ന കാമുകന്‍ ആസിഡ് കുടിച്ച് മരിച്ചു

സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്ന കാമുകന്റെ ഭീഷണി;യുവതി ജീവനൊടുക്കി;ഭയന്ന കാമുകന്‍ ആസിഡ് കുടിച്ച് മരിച്ചുകോയമ്പത്തൂർ: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് കാമുകന്റെ ഭീഷണിയെ തുടർന്ന് വെള്ളാളൂരിനടുത്ത് മഹാലിംഗപുരത്ത് യുവതി ജീവനൊടുക്കി. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നു ഭയന്ന് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49-കാരനും ആസിഡ് കഴിച്ച് മരിച്ചു.


സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിനിടയിൽ അവർ എടുത്ത സ്വകാര്യ ചിത്രങ്ങള്‍ വീഡിയോകളും യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.