ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; ഇന്ന്കരിദിനം ആചരിക്കും

ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; ഇന്ന്കരിദിനം ആചരിക്കും

നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ചൊവ്വാഴ്ച കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. ഈ ആഴ്ച്ച തന്നെ മുൻകൂട്ടി അറിയിച്ചു ഹർത്താൽ നടത്തുന്നതും പരിഗണിക്കുന്നു. ഇന്ന് കെപിസിസി അധ്യക്ഷൻ തുടർ സമരം പ്രഖ്യാപിക്കും.