ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


പെരിങ്ങോം : ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു സ്കൂട്ടി യാത്രക്കാരൻ പെരിങ്ങോം കൊരങ്ങാട് സ്വദേശി ചപ്പൻ്റകത്ത് റമീസ്(19) ആണ് മരണപ്പെട്ടത്.സാരമായി പരിക്കേറ്റ റമീസിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് വാജിദിനും (20) ,ബൈക്ക് യാത്രക്കാരായ കാനായിമണിയറയിലെ റിസ്വാനും സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ1.30 മണിയോടെ കുപ്പോൾ റോഡിൽ ഫുട്ബോൾ ടർഫ് കോർട്ടിന് സമീപത്തായിരുന്നു അപകടം.
മലേഷ്യയിൽ ജോലി ചെയ്യുന്ന പാലത്തറ സ്വദേശി ടി. പി.ഹംസയുടെയും സി എച്ച് റുബീനയുടെയും മകനാണ് റമീസ്. സഹോദരങ്ങൾ.ഹസ്ന ( വിദ്യാർത്ഥിനി പെരിങ്ങോം ഹയർ സെക്കൻ്ററിസ്കൂൾ), റൈഹ(വിദ്യാർത്ഥിനി ). പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.