തെയ്യം കലാകാരനെ ആദരിച്ചു

തെയ്യം കലാകാരനെ ആദരിച്ചുഇരിട്ടി:കീഴൂർ വാഴുന്നവേഴ്സ് യുപിസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെയ്യം കലാകരനെ ആദരിച്ചു.  ഗുണത പഠനപരിപോഷണ പരിപാടി ( ഇല) യുടെ ഭാഗമായാണ് വിദ്യാർത്ഥികൾ തെയ്യം കലാകാരൻ നേരംമ്പോക്കിലെ വട്ടാരക്കണ്ടി വി.കെ. ഉത്തമനെ വീട്ടിലെത്തി ആദരിച്ചത്. വീടു സന്ദർശിച്ച വിദ്യാർത്ഥികൾ തെയ്യക്കോലത്തിൻ്റെ അണിയലങ്ങളും ചമയങ്ങളും പരിചയപ്പെടുകയും ചെയ്തു. 
വിദ്യാഭ്യാസ വകുപ്പും സർവശിക്ഷ കേരളയും നടപ്പിലാക്കുന്ന എൻഹാൻസിങ് ലേർണിംഗ് ആമ്പിയൻസ് പ്രോഗ്രാമിൻ്റെ ഭാഗമായാണ്
നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് പരിപാടി സംഘടിപ്പിച്ചത്.  മുൻ പ്രധാനാധ്യാപിക കെ.ഇ.  കമലകുമാരി  ഉത്തമനെ പൊന്നാടയണിയിച്ചു. പി ടി എ പ്രസിഡൻ്റ് പി.രഘു അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം. ശ്രീനിവാസൻ, അധ്യപകരായ സി.കെ. ലളിത, എ.പ്രശാന്ത് കുമാർ, ടി.ഒ. ശ്രീജ, കെ. റസ്മിത, വിദ്യാർഥികളായ അഷിൻ, കെ. കിഷൻ  എന്നിവർ സംസാരിച്ചു.