യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഭാഷ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഭാഷ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പേരാവൂര്‍:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുഭാഷ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.റിട്ടേണിംഗ് ഓഫീസര്‍ പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസിന് മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ ജൂബിലിചാക്കോ,സുരേഷ് ചാലാറത്ത്,ബെജു വര്‍ഗീസ്,സിറാജ് പൂക്കോത്ത്,സിബി കണ്ണീറ്റ്കണ്ടം,ഹരിദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.