കാ​സ​ർ​​ഗോഡ് എസ്ഐയുടെ ചെവി കടിച്ചുമുറിച്ച ​യു​വാ​വ് അറസ്റ്റിൽ

കാ​സ​ർ​​ഗോഡ് എസ്ഐയുടെ ചെവി കടിച്ചുമുറിച്ച ​യു​വാ​വ് അറസ്റ്റിൽകാസർഗോഡ്: എസ്ഐയുടെ ചെവി കടിച്ചുമുറിച്ച് യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു. മ​ധൂ​ർ​ ​അ​റ​ന്തോ​ട്ടെ​ ​സ്റ്റാ​നി​ ​റോ​ഡ്രി​ഗ​സാണ്​ ​(48​)​ ​അ​റ​സ്റ്റിലായത്. ​​കാസർഗോഡ് സ്റ്റേഷനിലെ എസ് ഐ വിഷുണുപ്രസാദിന്‍റെ വലത് ചെവിയാണ് സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

സ്റ്റാനിയുടെ ബൈക്കും കാ​റും​ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീത്ത വിളിച്ച് ഗതാഗത തടസം ഉണ്ടാക്കുന്നത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്ഐയും സംഘവും.


ഗ​താ​ഗ​ത​ ​ത​ട​സ​മു​ണ്ടാ​ക്കി​ ​ഷോ​ ​കാ​ണി​ച്ച​ ​യു​വാ​വി​നോ​ട് എസ്ഐ    ​മാ​റി​നി​ൽ​ക്കാ​ൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ​ ​ബ​ഹ​ളം​ ​വ​യ്ക്കു​ക​യും​ ​എ​സ്.​ഐ​യു​ടെ​ ​യൂ​ണി​ഫോം​ ​വ​ലി​ച്ചു​കീ​റു​ക​യും​ ​ചെ​യ്തത്.​ ​പൊ​ലീ​സ് ​സം​ഘം​ ​സ്റ്റാ​നി​യെ​ ​ബ​ല​മാ​യി​ ​പി​ടി​കൂ​ടി​ ​ജീ​പ്പി​ൽ​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ്​ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ച് ​മു​റി​ച്ചത്. എ​സ്.​ഐ​ ​എം.​വി.​ ​വി​ഷ്ണു​പ്ര​സാദ് ​കാ​സ​ർ​കോ​ട് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​