ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌ മൂന്ന് കിലോമീറ്റര്‍; ഡ്രൈവർ കസ്റ്റഡിയിൽ

ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌ മൂന്ന് കിലോമീറ്റര്‍; ഡ്രൈവർ കസ്റ്റഡിയിൽ


  • ഡല്‍ഹി: ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌  മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.


ഗുരുഗ്രാമില്‍ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മോനു എന്നയാളുടേതാണ് ബൈക്ക്. മോനു ജോലി കഴിഞ്ഞ് തിരിച്ചുപോകും വഴിയാണ് അപകടം. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പോലീസ് അറിയിച്ചു