കാര്‍ഷിക, വ്യവസായി മേഖലയില്‍ വളര്‍ച്ചയുണ്ടായി; ബജറ്റ് അവതരണം തുടങ്ങി

കാര്‍ഷിക, വ്യവസായി മേഖലയില്‍ വളര്‍ച്ചയുണ്ടായി; ബജറ്റ് അവതരണം തുടങ്ങി


തിരുവനന്തപുരം: 2023-2024 വര്‍ഷത്തിലെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണിത്. കടന്നുപോയത് അതിജീവിനത്തിന്റെ വര്‍ഷമാണ്. കേരളം പ്രതിസന്ധികളെ തരണം ചെയ്തു. കാര്‍ഷിക, വ്യവസായി മേഖലയില്‍ വളര്‍ച്ചയുണ്ടായി. ആഭ്യന്തര ഉത്പാദനത്തിനൊപ്പം തനത് വരുമാനവും വര്‍ധിച്ചു. തനത് വരുമാനം വരുംവര്‍ഷം 85,000 കോടിയായി വളരും.

കേരളത്തെ ഇകഴ്ത്തികാണിക്കാന്‍ സംഘടിത ശ്രമമുണ്ടായി. കേരളത്തിന്റെ വികസന മാതൃക സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരുമെന്നും ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി