പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാംസ്‌കാരിക ശീലം വര്‍ധിപ്പിക്കുക, വായനാശീലം വളര്‍ത്തിയെടുക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത്തരത്തിലൊരു തീരുമാനം ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാംസ്‌കാരിക ശീലം വര്‍ധിപ്പിക്കുക, വായനാശീലം വളര്‍ത്തിയെടുക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അംഗത്വം ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരില്ല. പകരം പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വകുപ്പുകളിലെ പ്രൊമോര്‍ട്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി സൗകര്യമില്ലാത്ത മേഖലകളില്‍ അതിനുളള സൗകര്യമൊരുക്കാനും തീരുമാനമായിട്ടുണ്ട്.