കുട്ടനാട്ടിൽ വിഭാഗീയതയുടെ പേരിൽ തെരുവിൽ തല്ലി സിപിഎം പ്രവർത്തകർ , രണ്ടുപേർക്ക് പരിക്ക്

കുട്ടനാട്ടിൽ വിഭാഗീയതയുടെ പേരിൽ തെരുവിൽ തല്ലി സിപിഎം പ്രവർത്തകർ , രണ്ടുപേർക്ക് പരിക്ക് 


ആലപ്പുഴ : കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ തെരുവ് യുദ്ധം . രണ്ടുപേർക്ക് പരിക്ക് . രാമങ്കരി DYFl  മേഖലാ സെക്രട്ടറി രഞ്ജിത് ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്ക് ഏറ്റത് . ഇവരെ  സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു . സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്

 

അക്രമികൾ പ്രദേശത്തെ CPM അനുഭാവികൾ തന്നെയാണ് . അക്രമത്തിനിരയായത് ഒദ്യോഗിക വിഭാഗക്കാർ ആണ് . എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം .കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ് . 

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ഇരുവർക്കും മർദനമേറ്റത് .കമ്പും വടിയും കൊണ്ട് ഇവരെ മർദിക്കുകയായിരുന്നു . എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട് . എന്നാൽ ഇയാൾ ഒളിവിലാണ്.