കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം


 
ഇരിട്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി ഇരിട്ടി ഏരിയ സമ്മേളനം സി. കരുണാകരൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.  ഇരിട്ടി ഏരിയ പ്രസിഡണ്ട് പി. പ്രഭാകരൻ പതാക ഉയർത്തി. പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ സെക്രട്ടറി ഒ. വിജേഷ്, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, കൗൺസിലർ കെ. നന്ദനൻ, പി. വിജയൻ, കെ. കെ. സഹദേവൻ, ടി. ജോസഫ്, എം. സുമേഷ്, അബ്ദുൽ ലത്തീഫ് പൊയിലിയൻ, ഗ്രേസ്മോൾ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ഉൻമേഷ് പായം, കെ.വി. മായൻ,  ബിനീഷ് ജോസഫ്,  കെ.ടി. അബ്ദുള്ള, അലൻ ബാബു എന്നിവരെ അനുമോദിച്ചു.