തില്ലങ്കേരിയിൽ പൊന്മണി കേന്ദ്രം ഉദ്ഘാടനം ചെയ്തു

തില്ലങ്കേരിയിൽ  പൊന്മണി കേന്ദ്രം  ഉദ്ഘാടനം ചെയ്തു.   

ഇരിട്ടി :  ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി പഞ്ചായത്തിലെ  പുഞ്ചവയൽ പാടശേഖര സമിതിയുടെ കാർഷിക ഉൽപാദന മേഖലയുടെ ഉന്നമനത്തിന് വേണ്ടി 14 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പൊന്മണി കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ,  കെ.വി. ആശ, പി. സനീഷ്, കെ.എൻ. പത്മാവതി, കെ.സി.  രാജശ്രീ, അഡ്വ. ഹമീദ്, ആനന്ദവല്ലി, പി. പി. സുഭാഷ്, എ. കെ. ശങ്കരൻ, മുരളീധരൻ കൈതേരി, കെ.പി. പത്മനാഭൻ,  കെ. പി. വിജേഷ്, യു.സി. നാരായണൻ, വത്സൻ തില്ലങ്കേരി, എബ്രഹാം തോമസ്  എന്നിവർ സംസാരിച്ചു.