കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു 
കണ്ണൂര്‍: കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോവുന്നതിനിടെയാണ് അപകടം.


മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറാണ് അപകടത്തില്‍പ്പെട്ടത്. അരമണിക്കൂർ മുമ്പായിരുന്നു ദാരുണമായ അപകടം.


ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം. പൂർണ ഗർഭിണിയായ സ്ത്രീയും ഭർത്താവും മൂന്ന് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.


അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു. 


_Report credit media one_


-----------------------------------------------

 വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ


https://chat.whatsapp.com/JyVIklBVk6GLSESYuKfx4g


*ചെറിയ ചിലവിൽ*

*വലിയ പരസ്യം*


_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_

*https://wa.me/919037416203*