കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ചയാൾ പിടിയിൽ

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ചയാൾ പിടിയിൽ


  • തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൂർ പയ്യന്നൂര്‍ എടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.


തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പത്ത് വർഷം മുൻപ് ശ്രീകാര്യത്തും വഞ്ചിയൂരും ഇയാൾ താമസിച്ചിരുന്നു. ആനന്ദ ഭവൻ ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്നു.


കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ വീട് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ വിവരം അറിയിക്കുകയായിരുന്നു.