അഴിമതിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം - R.H.I.A

അഴിമതിക്കാർക്കെതിരെ കൊലക്കുറ്റത്തിന് 
കേസ് എടുക്കണം - R.H.I.A

                        അഴിമതി  ദേശസാൽക്കരിക്കപ്പെട്ട ഒരു രാജ്യത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അധാർമിക ബന്ധങ്ങൾ കൂടി വരുന്നത് ജനാധിപത്യ ചിന്താഗതിക്ക് എതിരാണ് . അഹങ്കാരവും അഹന്തയും പുതിയ ഹിറ്റ്ലറേയും മുസ്സോളിനിയെയും സൃഷ്ടിക്കുന്നു എന്നതു് നമ്മുടെ നിയമ സംവിധാനങ്ങളെയും തകർക്കാതിരിക്കുവാൻ ജനങ്ങൾ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസ്സിയേഷൻ സo സ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. 
             തൊട്ടതിനെല്ലാം നികുതി കൂട്ടുന്നതിന് പകരം കാലാനുസൃതമായ രീതിയിൽ പിഴകൾ വർദ്ധിപ്പിക്കുകയും അവ കൃത്യമായി പിരിച്ചെടുക്കുകയും ചെയ്യാൻ സർക്കാരും ഉദ്യോഗസ്ഥമാരും തയ്യാറായാൽ മാത്രം മതി. നികുതി ,പിഴ, പരിശോധ (മുൻകൂട്ടി അറിയിക്കാത്ത) നടത്തി പഴകിയ ഭക്ഷണസാധങ്ങളുo ഭക്ഷണവസ്തുക്കളുടെ ഗുണമേന്മയും ശുചിതവും ഉറപ്പു വരുത്തുവാനും ആരോഗ്യ വിഭാഗത്തെ ശക്തമാക്കുകയും ചെയ്താൽ ഭക്ഷ്യവിഷബാധ  പൂർണ്ണമായും നിയന്ത്രിക്കുവാൻ കഴിയും. മോശമായ ഭക്ഷണo നൽകുന്ന സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു മാസം പൂട്ടിയിടുക, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശനമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് R.H.I.A. സംസ്ഥാനക്കമ്മറ്റി ആവശ്യപ്പെട്ടു.                സംസ്ഥാന പ്രസിഡണ്ട് ശ്രീ. T. ട. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. പ്രേമരാജൻ സ്വാഗതവും ആൻസി തോമാസ് നന്ദിയും പറഞ്ഞു.കൃഷ്ണനുണ്ണി പൊയ്യാറ, ജമാലുദ്ദീൻ കൊല്ലം , സുരേഷ് നടുവത്തൂർ, കട്ടാക്കട വേലപ്പൻ നായർ , റാബിയ സലീം ആലപ്പുഴ, പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മല്ലനേഴി , T.K. ചന്ദിക എന്നിവർ സംസാരിച്ചു.