ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 13 വയസുകാരന്‍റെ ഇടപെടലില്‍ നിരവധി ജീവന്‍ രക്ഷിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച വാര്‍ത്തകള്‍ കൊവിഡ് വ്യാപനത്തിന് ശേഷമാണ് നമ്മള്‍ കേട്ട് തുടങ്ങിയത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും അവസരോചിതമായ ഇടപെടലുകളില്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയിരുന്നു. എന്നാല്‍ കൊവിഡിനും മുമ്പ് 2013 ല്‍ വാഷിങ്ടണിലെ ഒരു സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടാവുകയും ഒരു കുട്ടി അതിസാഹസീകമായി ബസ് നിര്‍ത്തുകയും ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. ഡ്രൈവര്‍ ഹൃദയാഘാതം വന്ന് പുറകിലേക്ക് വീണെങ്കിലും ആ സ്കൂള്‍ ബസിലുണ്ടായിരുന്ന ഒരു 13 കാരന്‍ ഉടനെ ബസിന്‍റെ സ്റ്റിയറിങ്ങ് നിയന്ത്രിക്കുകയും ബസ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തതിനാല്‍ വലിയ ദുരന്തമൊഴിവായി.