സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി

സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി


ഹൈദരാബാദ് : സെക്കന്താരാബാദിൽ വൻ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആറ് പേർ മരിച്ചു. മരിച്ച ആറ് പേരിൽ നാല് സ്ത്രീകളും ഉൾപ്പെടും. സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. 13 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടയാത്. പൊള്ളലേറ്റല്ല ആരും മരിച്ചത്. തീ മൂലം ഉണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. പുക പുറത്ത് പോകാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആറ് പേരുടെയും മരണം സംഭവിച്ചത്.