കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
കേളകം: കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ 3 ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 3 പേർക്കാണ് വാഹനങ്ങൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, ഐ സി ഡി എസ് സൂപർവൈസർ ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി പി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.