
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21ന് ആരംഭിക്കും. കേരളത്തില്‍ നിന്ന് ജൂണ്‍ ഏഴിനാണ് സര്‍വീസ് ആരംഭിയ്ക്കുക. നാളെ വരെയാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയതി. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ രണ്ടാം ഘട്ടത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹജ്ജ് സര്‍വീസിനുള്ള ടെണ്ടര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ അവസാനവാരമാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്. ഹജ്ജിനുള്ള വിദേശ തീര്‍ഥാടകര്‍ മെയ് 21-ന് സൗദിയില്‍ എത്തിത്തുടങ്ങും. ഹജ്ജ് വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ജൂണ്‍ 22 - ഓടെ പൂര്‍ത്തിയാകുന്ന തരത്തിലാണ്. ജൂലൈ രണ്ടോടെ കര്‍മങ്ങള്‍ അവസാനിച്ച് തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിയ്ക്കും. മെയ് 21 - ാടെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകളുടെ ഒന്നാം ഘട്ടം തുടങ്ങും.
ജൂണ്‍ 7 മുതല്‍ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവലങ്ങളില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തു. ഇവരുടെ മടക്കയാത്ര ജൂലൈ 13 മുതലായിരിയ്ക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,38,761 തീര്‍ഥാടകര്‍ക്കാണ് സര്‍വീസ് നടത്തേണ്ടത്.