ഗീതാജ്ഞാനയജ്ഞത്തിന് ഏപ്രിൽ 2 ന് നായാട്ടുപാറ ചൈതന്യപുരിയിൽ തുടക്കം.

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം ഏപ്രിൽ 2 മുതൽ 9 വരെ നായാട്ടുപാറ ചൈതന്യപുരി ആശ്രമത്തിൽ നടക്കും.
സ്വാമി ആത്മചൈതന്യ, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ ആചാര്യൻമാരായുള്ള യജ്ഞത്തിന്റെ പൂജാദി കർമ്മങ്ങൾ ശബരിമല തന്ത്രി മഹേഷ് കണ്ഠരര് മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് എന്നിവർ നിർവ്വഹിക്കും. യജ്ഞത്തോടനുബന്ധിച്ച്  കലാവൈജ്ഞാനിക മത്സരങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ, ഗീതാ പഠന ക്ലാസ്സുകൾ, യോഗ ക്ലാസ്സുകൾ, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.