എച്ച്3 എൻ2 വ്യാപനം; ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

എച്ച്3 എൻ2 വ്യാപനം; ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം


ദില്ലി: എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. 

രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നൽകിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.