അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്നുവെന്ന കേസില്‍ അന്തിമ വിധി ഈ മാസം 30 ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും.2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതില്‍ 24 പേര്‍ കൂറുമാറി. ഭീഷണിയെത്തുടര്‍ന്ന് മധുവിന്റെ കുടുംബത്തിനും സാക്ഷികള്‍ക്കും പൊലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്.