എച്ച്3എൻ2; മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും

എച്ച്3എൻ2; മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും


പൂനൈ: എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും. 23കാരനായ അഹമ്മദ് ​ന​ഗർ സ്വദേശിയായ സിവിൽ സർജൻ ഡോ സഞ്ജയ് ​ഗോഖറെയാണ് കോവിഡ് ബാധിച്ചതിന് ശേഷം എച്ച്3എൻ2 വൈറസ് മൂലം മരിച്ചത്. ഇന്നലെയാണ് മെഡിക്കൽ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. 

ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. അതിലൊരാളാണ് മെഡിക്കൽ വിദ്യാർത്ഥിയും. എഴുപത്തിനാലുകാരനാണ് മരിച്ച മറ്റൊരാൾ.

അതേസമയം എച്ച്3എൻ2 ബാധിച്ച് മരണം സംഭവിക്കുകയില്ലെന്നും അനുബന്ധ ആരോഗ്യപ്രശ്നങ്ങളോ മറ്റ് അസുഖങ്ങളോ കൂടി വന്ന് ആരോഗ്യനില അവതാളത്തിലാകുന്നതാണ് മരണത്തിലേക്ക് രോഗിയെ നയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു.