എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും

എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും

ഇരിട്ടി: നഗരസഭയിലെ വട്ടക്കയം വാർഡിലെ ജ്വാല കുടുംബശ്രീ പ്രവർത്തകരുടെ നൂതന സംരംഭമായ എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. നഗരസഭയുടെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ധനസഹായത്താലാണ് സംരംഭം ആരംഭിച്ചത്. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ സി ഡി എസ് ചെയർപേഴ്സൺ നിധിന, കൗൺസിലർ വിജിന എന്നിവർ സംസാരിച്ചു.