മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ്


മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ്


കാക്കയങ്ങാട് : മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ് ലഭിച്ചു.കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ ഹെറിറ്റേജിൽ നിന്നുമാണ് ജ്യോതിഷത്തിൽ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.


കർണാടക മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് കഴിഞ്ഞ 3 വർഷമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ്.