വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
മട്ടന്നൂർ: വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ 44-ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.  ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി സി രമാദേവി സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.  വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളായ പ്രതിഭകളെ ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഫസീല ആദരിച്ചു. പ്രൊഫിഷ്യൻസി വിതരണം വാർഡ് കൗൺസിലർ പി ബഷീറും എൻഡോവ്മെന്റ് വിതരണം വാർഡ് കൗൺസിലർ നജ്മുന്നിസയും നിർവഹിച്ചു.  മാനേജർ വി എം ഇബ്രാഹിം ഹാജി, കെ സി മുഹമ്മദ് ഹാജി, പി ടി എ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ, എം അബ്ദുറഹ്മാൻ , കെ വി അബ്ദുള്ള ഹാജി, എൻ വിജയൻ മാസ്റ്റർ, മുസ്ഥഫ പറമ്പിൽ, കെ കെ നിസാർ , പി ഹബീബുള്ള , മജീദ് വെളിയമ്പ്ര, കെ സി ഷഫീന , ഇ കെ അബ്ദുൾ റഷീദ്, ഇ കെ അബ്ദുറഹ്മാൻ , സി എം രതീഷ് , സ്കൂൾ ലീഡർ മുഹമ്മദ് സിയാൻ സംസാരിച്ചു